മാപ്പ് പറഞ്ഞിട്ടില്ലെന്നും ഖേദപ്രകടനമാണ് നടത്തിയതെന്നും ശബരിമലയ വിഷയത്തിൽ വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ.
സുപ്രീംകോടതി വിധിയേത്തുടർന്നുണ്ടായ സംഘർഷങ്ങളിൽ വിഷമമുണ്ടെന്നാണ് അന്ന് പറഞ്ഞത്. തെരഞ്ഞെടുപ്പു സമയത്ത് ഈ വിശദീകരണം നൽകാത്തത് കെണിയിൽ വീഴാതിരിക്കാനാണെന്നും കടകംപള്ളി പറഞ്ഞു. നിയമസഭയിൽ നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു കഴിഞ്ഞ പിണറായി സർക്കാരിലെ ദേവസ്വംമന്ത്രിയായിരുന്ന കടകംപള്ളി.