യൂറോപ്പയിൽ ചരിത്രംകുറിച്ച് വിയ്യാ റയൽ; മാരത്തൺ ഷൂട്ടൗട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി

അവസാന നിമിഷം വരെ ചങ്കിടിപ്പേറ്റിയ മത്സരത്തിൽ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് സ്പാനിഷ് ക്ലബ് വിയ്യ റയൽ യൂറോപ്പ ലീഗ് ചാമ്പ്യൻമാരായി. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ കളിയിൽ 10- 11 മാർജി നിലായിരുന്നു യൂറോപ്പിൽ വിയ്യ റയലിൻ്റെ കന്നിക്കീരീടം. വ്യാഴാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 12.30ന് പോളണ്ടിൽ വച്ചായിരുന്നു യൂറോപ്പ ലീഗ് ഫൈനൽ അരങ്ങേറിയത്. നിശ്ചിത സമയത്തു നേടിയ 1-1 എന്ന സ്കോർ മറികടക്കാൻ എക്സ്ട്രാ ടൈമിലും ഇരു ടീമുകൾക്കും സാധിക്കാതെ വന്നതോടെ അത്യന്തം വാശിയേറിയ പെനാൽറ്റി ഷൂട്ടൗട്ടാണ് പിന്നെ കാണാനായത്. വിയ്യ റയലിൻ്റ ഏറ്റവും വലിയ കിരീട നേട്ടമാണിത്.

കളിയുടെ ആദ്യ പകുതിയിൽ വിയ്യ റയലാണ് ഏറിയ പങ്കും മുന്നേറ്റം നടത്തിയത്. 29 ആം മിനിറ്റിൽ പരേജോയുടെ ഫ്രീകിക്ക് സ്റ്റാർ സ്ട്രൈക്കർ ജെറാഡ് മൊറേനോ മനോഹരമായൊരു ഗോളാക്കി മാറ്റിയതോടെ വിയ്യ റയൽ ആധിപത്യം നേടി. മൊറേനോയുടെ ഈ യൂറോപ്പ ലീഗിലെ ഏഴാം ഗോളായിരുന്നു അത്. രണ്ടാം പകുതിയിൽ കളിയിലേക്ക് തിരിച്ചു വന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് 55 ആം മിനിറ്റിൽ കവാനി ക്യലൂടെ സമനില ഗോൾ നേടി. തുടർന്നും വിജയദാഹവുമായി കവാനിയും പോഗ്ബെയും റാഷ് ഫോർഡും എതിർ ഗോൾ മുഖം വിറപ്പില്ലെങ്കിലും വിയ്യ റയൽ ചെറുത്തു നിന്നു. സ്റ്റേഡിയത്തിൽ കാണികൾ കൂടുതൽ വിയ്യ റയൽ ആരാധകരായിരുന്നു. അതും വിയ്യ റയലിന് പോരാടി നിൽക്കാൻ കരുത്തു നൽകിയിട്ടുണ്ടാവണം. എക്സ്ട്രാ ടൈമിലും ഗോൾ വീഴാത്തതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്കെത്തിയത്. ആവേശം നിറഞ്ഞ മാരത്തൺ പെനാൽറ്റി ഷൂട്ടൗട്ടിൽ ആദ്യ പത്തു കിക്കുകളും ഇരു ടീമുകളും ലക്ഷ്യത്തിലെത്തിച്ചതോടെ സ്കോർ 10 -10 ആയി. തുടർന്ന് ഇരു ടീമുകളുടെയും ഗോൾ കീപ്പർമാർ കിക്കെടുക്കാനെത്തി. ആദ്യ കിക്കെടുത്ത വിയ്യ റയൽ കീപ്പർ റുള്ളി മാഞ്ചസ്റ്ററിൻ്റെ വല കുലുക്കി. അതോടെ സ്കോർ 11-10 ആയി. തിരിച്ചടിക്കാനെത്തിയ യുണൈറ്റഡ് ഗോൾകീപ്പർ ഡേവിഡ് ഡി ഗെയുടെ കിക്ക് റുള്ളി അവിസ്മരണീയമായൊരു ഡൈവിങ്ങിലൂടെ തടുത്തിട്ടതോടെ വിയ്യ റയലിനത് ചരിത്ര നിമിഷമായി.

Share This News

0Shares
0