ലാലിൻ്റെ സ്വഭാവശുദ്ധി ആരാഞ്ഞയാൾക്ക് തുറന്ന മറുപടിയുമായി സീനത്ത്

മോഹൻലാലിൻ്റെ സ്വഭാവശുദ്ധിയേക്കുറിച്ച് സ്വന്തം അനുഭവമെന്താണെന്ന് മോശമായ രീതിയിൽ ആരാഞ്ഞ യുവാവിന് തുറന്ന മറുപടി നൽകി നടി സീനത്ത്. വെള്ളിയാഴ്ച ഫേസ്ബുക്കിലൂടെ മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന്, താൻ മോഹൻലാലിനൊപ്പം നിൽക്കുന്ന ഫോട്ടോസഹിതം സീനത്ത് ഇട്ട പോസ്റ്റിനു താഴെയായിരുന്നു യുവാവ്, മോഹൻ ലാലിൻ്റെ സ്വഭാവത്തേക്കുറിച്ച് മോശമായ രീതിയിൽ സംശയം ഉന്നയിച്ചത്. “യുവാവിൻ്റെ കമൻ്റ് ഇങ്ങനെ:
സ്ത്രീകളോട് ഒരു വീക്ക്നെസ് ആണെന്ന് കേട്ടിട്ടുണ്ട് ചേച്ചിക്ക് വല്ല അനുഭവും ഉണ്ടായിട്ടുണ്ടോ?”

യുവാവിൻ്റെ കമൻ്റിന് സീനത്ത് നൽകിയ മറുപടി ഇങ്ങനെ:
“പുരുഷന് സ്ത്രീ എന്നും ഒരു വീക്നെസ് തന്നെയാണ് മോനെ അതുകൊണ്ടാണല്ലോ നമ്മളൊക്കെ ജനിച്ചത് അല്ലെ? എന്നാൽ കൂട്ടത്തിൽ ഇത്തിരി ബഹുമാനം ലാലിന് ഉണ്ട് എന്നു പറഞ്ഞത് തെറ്റാണോ? എല്ലാ മനുഷ്യരിലും നല്ലതും ചീത്തയും ഉണ്ട്. ലോകം. മുഴുവനും വൈറസ് കൊണ്ട് നിറഞ്ഞിരിക്കുന്നു. അപ്പോൾ ഇനി ഉള്ള സമയം മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടുപിടിക്കാതെ ഉള്ള സമയം സന്തോഷത്തോടെ ജീവിക്കാൻ നോക്കാം. നല്ലതിന്ന് വേണ്ടി പ്രാർത്ഥിക്കാം.”

മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന സീനത്തിൻ്റെ പോസ്റ്റ് ഇപ്രകാരമായിരുന്നു:

“ജന്മദിനാശംസകൾ ലാൽജി

മോഹൻലാൽ എന്ന വ്യക്തി അഥവാ മോഹൻലാൽ എന്ന നടൻ എത്ര ഉയരങ്ങളിൽ എത്തുന്നുവോ അത്രയും എളിമയും മറ്റുള്ളവരോടുള്ള സ്നേഹവും കാത്തു സൂക്ഷിക്കുന്ന വ്യക്തി ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതുപോലെ സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തിലും മോഹൻലാൽ മുൻപന്തിയിൽ തന്നെ.
ഏതു ആൾക്കൂട്ടത്തിൽ നിന്നാലും ലാലിന് ചുറ്റും ഒരു വല്ലാത്ത തേജസ്‌ ഉള്ളതുപോലെ. ഉള്ളതുപോലെ അല്ല ഉണ്ട്. എന്നും എപ്പോഴും അതേ തേജസ്വടെയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും കാണാൻ ആഗ്രഹിക്കുന്നു. മനസറിഞ്ഞു പ്രാർത്ഥിക്കുന്നു. ഒരായിരം ജന്മദിനാശംസകൾ ലാൽജി.”

Share This News

0Shares
0