റഷ്യൻ വാക്സിൻ ‘സ്പുട്നിക് വി’ ഇന്ത്യയിൽ നൽകിത്തുടങ്ങി

റഷ്യന്‍ നിർമിത വാക്സിനായ സ്പുട്നിക് വി ഇന്ത്യയിൽ നൽകിത്തുടങ്ങി. തെലങ്കാനയിലെ ഹൈരാബാദ് അപ്പോളോ ആശുപത്രിയിലാണ് തിങ്കളാഴ്ച ആദ്യ ഡോസ് നല്‍കിയത്. ഡോ റെഡ്ഡീസ് ലബോറട്ടറീസാണ് സ്പുട്നിക് വാക്സിന്‍ രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്. തെലങ്കാനയില്‍ കൂടാത ചൊവ്വാഴ്ച ആന്ധ്രയിലും സ്പുട്നിക് വാക്സിനേഷന്‍ ആരംഭിക്കുന്നുണ്ട്. കോവിന്‍ ആപ്പ് വഴി രജിസ്റ്റ‍ർ ചെയ്തവർക്ക് മാത്രമാണ് വാക്സിന്‍ നല്‍കുക. രാജ്യത്ത് വിതരണം ചെയ്യുന്ന മൂന്നാമത്തെ വാക്സിനാണ് സ്പുട്നിക് വി.

ഡൽഹിയും ബെംഗളൂരുവുമടക്കമുള്ള സ്ഥലങ്ങളില്‍ വാക്സിന്‍ വൈകാതെ നല്‍കിത്തുടങ്ങുമെന്നും അധികൃതർ പറഞ്ഞു. വാക്സീന്‍ ഡോസൊന്നിന് 995 രൂപ 40 പൈസയാണ് വില. ഇറക്കുമതി ചെയ്ത വാക്സിനായതിനാലാണ് ഇത്രയും തുക ഈടാക്കുന്നതെന്നും ഇന്ത്യയില്‍ ഉൽപാദനം തുടങ്ങുന്നതോടെ വില കുറയുമെന്നും നിര്‍മ്മാതാക്കളായ ഡോ റെഡ്ഡീസ് ലബോട്ടറീസ് പറയുന്നു.

Share This News

0Shares
0