‘മുന്നറിയിപ്പ് മാത്രം നൽകി മാറി നിൽക്കുന്നത് ബ്ലൂ ഇക്കണോമി നടപ്പാക്കാൻ’

തീരദേശത്ത് ടൗട്ടെ ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ തിട്ടപ്പെടുത്തി പുനഃർസ്ഥാപിക്കാൻ സംസ്ഥാന സർക്കാരിനും ദുരന്തനിവാരണ അതോരിട്ടിക്കും ഉത്തരവാദിത്വം ഇണ്ടെന്ന് കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി. ചുഴലികാറ്റ് സംസ്ഥാനത്ത് നാശം വിതക്കുമെന്നും  തീരം ദുരന്തമുഖമാകുമെന്നും മുൻകൂട്ടി അറിഞ്ഞിട്ടും മുന്നറിയിപ്പ് കൊടുത്തതല്ലാതെ, സംസ്ഥാന ജില്ലാ ദുരന്തനിവാരണ അതോറട്ടറികൾ യുദ്ധകാലടിസ്ഥാനത്തിൽ മുൻകരുതലുകൾ സ്വീകരിക്കാതെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞു മാറുന്നതിന് പിന്നിൽ കോർപ്പറേറ്റ് ഗൂഢാലോചനയുണ്ട്. പ്രകൃതിദുരന്തങ്ങൾ നിരന്തരം തീരദേശത്തെ വേട്ടയാടുമ്പോൾ സ്വാഭാവിക ഒഴിഞ്ഞുപോക്ക് ഉണ്ടായാൽ സർക്കാരിന് ബാധ്യത ഉണ്ടാവില്ലെന്ന നിഗമനമാണ് ദുരന്തനിവാരണ അതോറട്ടിയ്ക്കും, സർക്കാരിനുമുള്ളത്.
കേന്ദ്രസർക്കാർ കടലിൽ ലക്ഷ്യം വെച്ച് നടപ്പാക്കാൻപോകുന്ന ബ്ലൂ ഇക്കണോമി യിൽ ഉൾപ്പെട്ട പല വൻകിട പദ്ധതികളും തീരത്തും ,കടലിലും നടപ്പാക്കണമെങ്കിൽ തീരദേശവാസികളെ ഒഴിപ്പിക്കേണ്ട ആവശ്യകത മുന്നിൽകണ്ടാണ് സർക്കാരും ദുരന്തനിവാരണ അതോറട്ടിയും ഉത്തരവാദിത്വം മുന്നറിയിപ്പിൽ മാത്രമാക്കി മാറി നിൽക്കുന്നതിനുപിന്നിലെ അജണ്ട.
തിരുവനന്തപുരം മുതൽ കാസർകോട് വരെ ചുഴലിക്കാറ്റിൽ തീരദേശവാസികൾക്കുണ്ടായ ഭീമമായ നഷ്ടം നികുത്താൻ കേന്ദ്ര സഹായം തേടണം, നഷ്ടപ്പെട്ട ഭവനങ്ങൾ തീരദേശത്ത് 500 മീറ്ററിനുള്ളിൽ പുനഃർനിർമ്മിക്കാൻ ദുരന്തനിവാരണ അതോറട്ടി അടിയന്തര ഭൂമി വാങ്ങാനും വീട് വെയ്ക്കാനും ഫണ്ട് അനുവദിക്കണം, തൊഴിൽ ഉപകരണങ്ങളുടെ നഷ്ടം നികുത്താൻ മൽസ്യഫെഡ് അടിയന്തര സഹായം അനുവദിക്കണം,  വസ്തുവകൾ നഷ്ടപ്പെട്ടവർക്ക് മുഖ്യമന്ത്രി അടിയന്തര സഹായം എത്തിക്കണമെന്നും അടിയന്തരമായി  ഓൺലൈനായി കൂടിയ സംസ്ഥാന കമ്മറ്റി യോഗംആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡൻ്റ് ജാക്സൺ പൊള്ളയിൽ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അബ്ദുൾ റാസിക്ക്, എസ് സ്റ്റീഫൻ, ആൻ്റോ ഏലിയാസ്, പി വി വിൽസൺ, ആശ്രയം രാജു, വലേരിയൻ ഐസക്ക് ,വി എസ് പൊടിയൻ, ബഷീർ സദ്ദാംബീച്ച്, ആൻ്റണി കുരിശുങ്കൽ, ജെനറ്റ് ക്ലീറ്റസ് എന്നിവർ സംസാരിച്ചു.

Share This News

0Shares
0