എത്തി ആദ്യ ഓക്സിജൻ എക്സ്പ്രസ്

കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് ട്രെയിൻ കൊച്ചിയിലെത്തി. ഞായറാഴ്ച പുലർച്ചെ മൂന്നരടെയാണ് ഓക്സിജൻ എക്സ്പ്രസ് വല്ലാർപാടത്ത് എത്തിയത്. 118 മെട്രിക് ടൺ ഓക്സിജനാണ് ട്രെയിനിലുള്ളത്. ഒഡീഷയിലെ കലിംഗനഗർ ടാറ്റാ സ്റ്റീൽ പ്ലാന്റിൽ നിന്നു ദില്ലിയിലേക്ക് ഓക്സിജൻ്റ ആവശ്യം കുറഞ്ഞതിനാൽ ലോഡ് കേരളത്തിന് അനുവദിക്കുകയായിരുന്നു. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക കണ്ടെയ്നർ ടാങ്കറുകളിലാണു ഓക്സിജൻ നിറച്ചു കൊണ്ടു വന്നത്. വാഗണിൽ ഉറപ്പിക്കുന്ന ഇത്തരം ടാങ്കറുകൾ കടന്നു പോകാൻ കേരളത്തിലെ ചില റെയിൽവേ മേൽപ്പാലങ്ങളുടെ അടിയിലെ ഉയരക്കുറവു തടസമായില്ല. വല്ലാർപാടത്തു വച്ചു ഫയർ ഫോഴ്സിന്റെ മേൽനോട്ടത്തിലാണ് ടാങ്കർ ലോറികളിൽ നിറച്ച് വിവിധ ജില്ലകളിലേക്ക് അയക്കുന്നത്.

Share This News

0Shares
0