തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിൽ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ ട്രിപ്പിൾ ലോക്ഡൗൺ നടപ്പിൽവരുമെന് പൊലീസ് അറിയിച്ചു. ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച ജില്ലകളിൽ പ്രവേശിക്കാനും പുറത്തുകടക്കാനും ഒരു വഴി മാത്രം അനുവദിക്കും. സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കും. ആൾക്കൂട്ടമുണ്ടോയെന്ന് കണ്ടെത്താൻ ഡ്രോൺ പരിശോധന നടത്തും. ക്വാറന്റൈൻ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. കമ്മ്യൂണിറ്റി കിച്ചണുകളും ജനകീയ ഹോട്ടലുകളും പ്രവർത്തിക്കും. 10,000 പോലീസുദ്യോഗസ്ഥരെ വിന്യസിക്കും മരുന്നുകട, പെട്രോൾ പമ്പ് എന്നിവ തുറക്കും. പലവ്യഞ്ജനകട, ബേക്കറി ഒന്നിടവിട്ട ദിവസങ്ങളില്‍. പത്രം, പാൽ രാവിലെ 6ന് മുമ്പ് വീടുകളിലെത്തിക്കണം.
വിമാന, ട്രെയിൻ യാത്രക്കാർക്ക് യാത്രാനുമതിയുണ്ട്. ബാങ്കുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിലുമാകും പ്രവർത്തിക്കുക.