വാക്സിൻ ഫലപ്രദം; മാസ്കഴിച്ച് അമേരിക്ക

മാസ്‌ക് ധരിക്കുന്നതിൽ ജനങ്ങൾക്ക് ഇളവ് നൽകി അമേരിക്ക. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർ ഇനി മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ അറിയിച്ചു. യു എസ് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷനാണ് കോവിഡ് പ്രതിരോധം സംബന്ധിച്ച് പുതിയ മാനദണ്ഡം പുറത്തിറക്കിയത്. അതേ സമയം ബസിലും വിമാനത്തിലും ആശുപത്രികളിലും ജയിലുകളിലും ഷെൽറ്റർ ഹോമുകളിലും മാസ്ക് ധരിക്കണം.

സാമുഹിക അകലത്തിൻ്റെ കാര്യത്തിലും ഇളവ് നൽകിയിട്ടുണ്ട്. 33 കോടി ജനസംഖ്യയുള്ള അമേരിക്കയിൽ 15 കോടി 40 ലക്ഷം പേർ ഒരുതവണയെങ്കിലും വാക്സിനെടുത്തവരായി. 11 കോടി 70 ലക്ഷം പേർ രണ്ടു ഡോസ് വാക്സിനും പൂർത്തീകരിച്ചു. ഇവർ രണ്ടാം ഡോസ് സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞ ശേഷമാണ് പുതിയ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

രണ്ടു ഡോസ് വാക്‌സിൻ സ്വീകരിക്കാത്തവർ മാസ്‌ക് ധരിക്കുന്നത് തുടരണമെന്നും ഇതുപോലെ വലിയൊരു പ്രഖ്യാപനം നടത്താനായതിന് ശേഷം വീണ്ടും താഴേക്ക് വീണു പോകാൻ നമുക്കാവില്ലെന്നും ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്‌തുകൊണ്ട് ജോ ബൈഡൻ പറഞ്ഞു.

Share This News

0Shares
0