കേരളം വിലകൊടുത്തു വാങ്ങിയ മൂന്നര ലക്ഷം ഡോസ് വാക്സിനെത്തി

സംസ്ഥാന സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ 3,50,000 ഡോസ് കോവിഡ് വാക്‌സിന്‍ കേരളത്തിലെത്തി. പൂനെയിൽ നിന്നും വിമാനമാർഗമാണ് വാക്സിനെത്തിച്ചത്. 18 വയസ് മുതൽ 45 വയസ് വരെയുള്ളവർക്ക് സൗജന്യ വാക്സിൻ നൽകില്ലെന്നാണ് കേന്ദ്രസർക്കാർ സമീപനം.  എന്നാൽ ഈ വിഭാഗത്തിലുള്ളവർക്കും സൗജന്യ വാക്സിൻ ലഭ്യമാക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. സൗജന്യ വാക്സിനേഷൻ യജ്ഞം തടസമില്ലാതെ തുടരുന്നതിനായി കോവിഡ് വാക്‌സിന്‍ കമ്പനികളില്‍ നിന്നും നേരിട്ടുവാങ്ങുമെന്ന് സംസ്ഥാനസർക്കാർ തീരുമാനമെടുത്തതിൻ്റെ ഭാഗമായി ഒരു കോടി ഡോസ് വാക്സിന്‍ വാങ്ങാനാണ് തീരുമാനിച്ചത്. ഇന്നെത്തിയ വാക്സിന് പുറമെ കൂടുതല്‍ വാക്‌സിന്‍ ഉടൻ എത്തും.

Share This News

0Shares
0