കോവിഡ് ചികിത്സിക്കായി ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ച മരുന്നിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചു. 2- ഡി ഓക്‌സി- ഡി- ഗ്ലൂക്കോസ് മരുന്നിനാണ് അനുമതി ലഭിച്ചത്.
വെള്ളത്തില്‍ അലിയിച്ചു വായില്‍ കൂടി കഴിക്കുന്ന പൗഡര്‍ രൂപത്തിലുള്ള മരുന്നാണിത്. രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ അനുകൂല പ്രതികരണം ലഭിച്ചതിനെ തുടര്‍ന്നാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറൽ ഈ മരുന്നിന് അംഗീകാരം നല്‍കിയത്. മരുന്നു കഴിച്ച ഭൂരിഭാഗം രോഗികള്‍ക്കും കോവിഡിൽ നിന്നും വേഗം മുക്തരാകാൻ കഴിഞ്ഞതായാണ് വിവരം. കോവിഡ് പ്രതിരോധത്തിൽ വഴിത്തിരിവായേക്കാം ഈ മരുന്ന് എന്ന് കരുതുന്നു.