ആറ്റംബോംബ് നിർമാണത്തിന് ഉപയോഗിക്കാൻ കഴിയുന്ന
ഏഴ് കിലോ യുറേനിയം മുംബൈയിൽ പിടികൂടി. 21.3 കോടിയോളം രൂപ വിലവരുന്ന യുറേനിയമാണ് പിടികൂടിയത്. സംഭവത്തിൽ അണവ ഊർജ്ജ നിയമപ്രകാരം രണ്ട് പേരെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു.
താനെ സ്വദേശി ജിഗർ പാണ്ഡ്യ, മൻകുർദ് സ്വദേശി അബു താഹിർി എന്നിവരാണ് അറസ്റ്റിലായത്.
ഫെബ്രുവരി 14 നാണ് യുറേനിയം വിൽക്കാനുള്ള ശ്രമത്തിനിടെ ജിഗർ പാണ്ഡ്യയെ അന്വേഷണസംഘം നാടകീയമായി പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അബു താഹിറാണ് യുറേനിയം കൈമാറിയതെന്ന് കണ്ടെത്തിയത്. പ്രകൃതിദത്ത യുറേനിയമാണ് പിടികൂടിയതെന്ന് ബാബ അറ്റോമിക് റിസർച്ച് സെൻ്ററിൻ്റെ പരിശോധനയിൽ വ്യക്തമായി.
പ്രതികൾ സ്വകാര്യ ലാബിൽ ഇത് പരിശോധിച്ചിരുന്നു. ലാബ് ഉടമയെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. എവിടെ നിന്നാണ് യുറേനിയം പ്രതികൾക്ക് ലഭിച്ചതെന്നതിൽ വിശദമായ അന്വേഷണം നടക്കുകയാണ്. അതിശക്തമായ സ്ഫോടകശേഷിയും മാരക വികിരണ ശേഷിയുമുള്ള പദാർത്ഥമാണ് യുറേനിയം.