രണ്ട് ഡ്രോണുകൾ വെടിവെച്ചിട്ടതായി മാവോയിസ്റ്റ് കമ്യൂണിസ്റ്റുകൾ

ചത്തീസ്ഗഢിൽ സുരക്ഷാ സേനയുടെ രണ്ടു ഡ്രോണുകൾ തങ്ങൾ വെടിവെവെച്ച് വീഴ്ത്തിയതായി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് അവകാശപ്പെട്ടു. മാവോയിസ്റ്റ് കമ്യൂണിസ്റ്റുകളുടെ ശക്തി കേന്ദ്രമായ ചത്തീസ്ഗഢിലെ ബീജാപൂർ ജില്ലയിൽ കഴിഞ്ഞ ആഴ്ചയാണ് സംഭവം. എന്നാൽ സുരക്ഷാസേനാ വൃത്തങ്ങൾ ഇത് സ്ഥിരീകരിച്ചിട്ടില്ല. മാവോയിസ്റ്റു കമ്യൂണിസ്റ്റുകളുടെ ശക്തി കേന്ദ്രങ്ങളിൽ സുരക്ഷാ സേന ഡ്രോണുകൾ ഉപയോഗപ്പെടുത്തി ആക്രമണം നടത്തുന്നുവെന്ന് നേരത്തെയും റിപ്പോർട്ടുകൾ വന്നിരുന്നു. മാവോയിസ്റ്റു കമ്യൂണിസ്റ്റുകൾ തന്നെയാണ് ഇക്കാര്യം ഉന്നയിച്ചത്.

ഛത്തീസ്ഗഢിൽ ഏപ്രിൽ നാലിന് മാവോയിസ്റ്റ് കമ്യൂണിസ്റ്റുകളുടെ ആക്രമണത്തിൽ 22 സുരക്ഷാ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണം സുരക്ഷാ സേന തിരഞ്ഞെടുത്തതെന്നാണ് മാവോയിസ്റ്റ് കമ്യൂണിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത്. ഡ്രോണുകൾ വെടിവെച്ചിട്ടെന്ന തങ്ങളുടെ അവകാശവാദം സത്യമാണോ എന്ന് വ്യക്തമാകാൻ മധ്യസ്ഥരെ ആരെയെങ്കിലും സംഭവം നടന്ന സ്ഥലം പരിശോധിക്കാൻ നിയോഗിക്കാവുന്നതാണെന്ന് പ്രസ്താവനയിൽ പാർട്ടി വക്താവ് പറഞ്ഞു. കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് ഡ്രോണുകൾ ഉപയോഗപ്പെടുത്തിയുള്ള അക്രമണ തന്ത്രം അവിഷ്കരിച്ചിരിക്കുന്നതെന്നും പാർട്ടി വക്താവ് പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നുണ്ട്.

Share This News

0Shares
0