പൊളിച്ച് പൊള്ളാഡ്, ചെന്നൈക്കെതിരെ മുംബൈയ്ക്ക് ത്രസിപ്പിക്കുന്ന വിജയം

അവസാന പന്തു വരെ ആവേശം നിറഞ്ഞു നിന്ന കളിയിൽ ചെന്നൈ സൂപ്പർ കിങ്സിനെ നാലു വിക്കറ്റിന് പരാജയപ്പെടുത്തി മുംബൈ ഇൻഡ്യൻസ്. 34 പന്തിൽ 87 റൺസുമായി പുറത്താകാതെ നിന്ന കീറോൺ പൊള്ളാർഡാണ് മുംബൈ ഇൻഡ്യൻസിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. ലുംഗി എൻഗിഡി എറിഞ്ഞ അവസാന ഓവറിൽ വിജയിക്കാൻ 16 റൺസ് വേണമായിരുന്ന മുംബൈ ഇൻസ്യൻസിനെ രണ്ടു ഫോറും ഒരു സിക്സറും അവസാന പന്തിൽ ഒരു ഡബിളും എടുത്ത് പൊള്ളാഡ് വിജയതീരത്തെത്തിക്കുകയായിരുന്നു. 218 റൺസായിരുന്നു ചെന്നൈയ്ക്കുണ്ടായിരുന്നത്. 27 പന്തിൽ നിന്ന് 72 റൺസെടുത്ത അമ്പാട്ടി റായിഡുവും 36 പന്തിൽ 58 റൺസെടുത്ത മൊയിൻ അലിയും 28 പന്തിൽ 50 റൺസെടുത്ത ഡൂപ്ലസിയുമായിരുന്നു ചെന്നൈയുടെ പ്രധാന സ്കോറർമാർ. അതിവേഗ അർധ സെഞ്ചുറിക്കു പുറമെ മുംബെയ്ക്കു വേണ്ടി രണ്ടു വിക്കറ്റും പൊള്ളാർഡ് നേടി. ബുംറയും ബോൾട്ടും നാലു വിക്കറ്റു വീതം എടുത്തു. ക്വിൻ്റൻ ഡീകോക്കും 38 (28), രോഹിത് ശർമയും 35 ( 24 ) പൊള്ളാഡിനു പുറമെ മുംബെ നിരയിൽ തിളങ്ങി.

Share This News

0Shares
0