‘ഷമ്മി നൃത്തത്തിലും ഹീറോയാടാ ഹീറോ’

ലോക നൃത്ത ദിനത്തിൽ ആരാധകർക്കായി തൻ്റെ നൃത്ത ചിത്രം പങ്കുവെച്ച് ചലച്ചിത്ര താരം ഷമ്മി തിലകൻ.  ക്ലാസിക് ഡാൻസറായിരുന്ന ചെറുപ്പ കാലത്തെ ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. അനശ്വര നടനായ തിലകൻ്റെ മകനെന്നതിലുപരി ചലച്ചിത്ര ലോകത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള താരം തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫോട്ടോ  പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാം പേജിലും ഫോട്ടൊ പങ്കുവെച്ചിട്ടുണ്ട്. നൃത്തത്തേക്കുറിച്ചുള്ള കാവ്യാത്മകമായ കുറിപ്പും ഫോട്ടോയോടൊപ്പം ഉണ്ട്. കലാകാരൻ എന്ന നിലയിൽ മാത്രമല്ല നിലപാടുകൾ ചങ്കൂറ്റത്തോടെ തുറന്നു പറയുന്ന വ്യക്തിത്വം എന്ന നിലയിലും മലയാളികളുടെ മനസിൽ ഇടം നേടിയ നടനാണ് ഷമ്മി തിലകൻ. താരത്തിൻ്റെ ഏറ്റവും പുതിയ ചിത്രമായ ജോജിയിലെ കഥാപാത്രവും ആരാധകരെ വിസ്മയിപ്പിച്ചിരുന്നു.

ജോജിയിലെ ഒരു സീനിൽ ഷമ്മി തിലകൻ്റെ കഥാപാത്രം പറയുന്ന വൈകാരികമായ ഒരു ഡയലോഗുമായി ചേർത്തുവെച്ച് ഒരാരാധകൻ ഫോട്ടോയ്ക്ക് കമൻ്റായി ഇട്ടത് ഇങ്ങനെയാണ്-
“മലയാള സിനിമ: നമ്മൾ ഇവനെ കുറേക്കൂടി നന്നായി ശ്രദ്ധിച്ച് ഉപയോഗിക്കേണ്ടതായിരുന്നു.”

Share This News

0Shares
0