ഓസ്കാറിൽ ഇരട്ടനേട്ടവുമായി ക്ലോയ് ഷാവോ

93-ാമത് ഓക്‌സമർ പുരസ്‌കാരവേദിയിൽ മികച്ച ചിത്രമായ് ക്ലോയ് ഷാവോ ഒരുക്കിയ നൊമാഡ്‌ലാൻഡ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകയ്ക്കുള്ള പുരസ്‌കാരവും ക്ലോയ് ഷാവോ സ്വന്തമാക്കി. ദി ഫാദർ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്റണി ഹോപ്കിൻസ് മികച്ച നടനുള്ള പുരസ്‌കാരം നേടി. മികച്ച നടനുള്ള ഓസ്‌കർ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ആന്റണി ഹോപ്കിൻസ്. നൊമാഡ്‌ലാൻഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഫ്രാൻസസ് മക്‌ഡോർമെൻഡ് മികച്ച നടിക്കുളള പുരസ്‌കാരം നേടി. ഡാനിയൽ കലൂയയാണ് മികച്ച സഹനടൻ. ജൂദാസ് ആൻഡ് ദി ബ്ലാക്ക് മെസയ്യ എന്ന ചിത്രത്തിലെ പ്രകടനമാണ് ഡാനിയലിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനാക്കിയത്. പ്രോമിസിംഗ് യംഗ് വുമണിന്റെ രചന നിർവഹിച്ച എമറാൾഡ് ഫെന്നൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം ദി ഫാദറിന്റെ രചന നിർവഹിച്ച ക്രിസ്റ്റഫർ ഹാംപ്ടണും ഫ്‌ളോറിയൻ സെല്ലറും സ്വന്തമാക്കി.

മറ്റ് പുരസ്‌കാരങ്ങൾ: മികച്ച വിദേശഭാഷാ ചിത്രം- അനദർ റൗണ്ട് (ഡെന്മാർക്ക്). മേക്കപ്പ്, കേശാലങ്കാരം- മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം. മികച്ച വസ്ത്രാലങ്കാരം-ആൻ റോത്ത് (മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം). മികച്ച ലൈഫ് ആക്ഷൻ ഷോർട്ട് ഫിലിം- ടു ഡിസ്റ്റന്റ് സ്‌ട്രെയ്‌ഞ്ചേഴ്‌സ്. മികച്ച ശബ്ദവിന്യാസം-സൗണ്ട് ഓഫ് മെറ്റൽ. മികച്ച ആനിമേഷൻ ഹ്രസ്വ ചിത്രം-ഈഫ് എനിത്തിംഗ് ഹാപ്പെൻസ് ഐ ലവ് യു. മികച്ച ആനിമേഷൻ ചിത്രം (ഫീച്ചർ)- സോൾ. മികച്ച ഡോക്യുമെന്ററി (ഫീച്ചർ)- മൈ ഓക്‌ടോപസ് ടീച്ചർ.

Share This News

0Shares
0