കോവിഡ് രോഗികൾക്കുള ഓക്സിജന്‍ നീക്കത്തെ തടസ്സപ്പെടുത്തുന്നവരെ തൂക്കിലേറ്റുമെന്ന് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹിക്ക് ലഭിക്കേണ്ട ഓക്സിജന്‍ എപ്പോഴാണ് ലഭിക്കുകയെന്ന് വ്യക്തമാക്കണമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മഹാരാജാ അഗ്രസെന്‍ ആശുപത്രി നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ രൂക്ഷമായ മുന്നറിയിപ്പ്. ഓക്സിജന്‍ ക്ഷാമത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ ഗംഗാറാം ആശുപത്രിയില്‍ ഇരുപത്തിയഞ്ചു പേരും ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ ഇരുപതു പേരുമാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മരിച്ചത്.
ഓക്സിജന്‍ നീക്കത്തെ തടസപ്പെടുത്തുന്നത് ആരായാലും വെറുതെ വിടില്ലെന്നും കേന്ദ്രത്തിലെയോ സംസ്ഥാനത്തെയോ പ്രാദേശിക ഭരണകൂടത്തിലെയോ ഏത് ഉദ്യോഗസ്ഥരായാലും ഓക്സിജന്‍ നീക്കത്തെ തടസ്സപ്പെടുത്തിയാല്‍ തൂക്കിലിടുമെന്ന് കോടതി പറഞ്ഞു.. ഡല്‍ഹിക്ക് പ്രതിദിനം 480 മെട്രിക് ടണ്‍ ഓക്സിജന്‍ ലഭ്യമാക്കുമെന്ന് കേന്ദ്രം ഉറപ്പുതന്നിരുന്നതാണ്. എപ്പോഴാണ് അത് ലഭിക്കുകയെന്ന് വ്യക്തമാക്കണം. കൃത്യമായ ഒരു തീയ്യതി അറിയണം. ജനങ്ങളെ മരിക്കാന്‍ വിടാനാവില്ലെന്നും ജസ്റ്റിസുമാരായ വിപിന്‍ സാംഗി രേഖാ പാലി എന്നിവര്‍ അടങ്ങിയ ബെഞ്ച് പറഞ്ഞു.
480 മെട്രിക് ടണ്‍ ഓക്സിജന്‍ ലഭിച്ചില്ലെങ്കില്‍ സിസ്റ്റം തകരുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് കണ്ടതാണ്. വലിയ ദുരന്തം നടക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.