പുതിയ കേന്ദ്രനയത്തിനു പിന്നാലെ വാക്സിൻ വില കുത്തനെ കൂട്ടി

രാജ്യത്ത് കോവിഷീല്‍ഡ് വാക്‌സി സിൻ്റ വില കുത്തനെ കൂട്ടി. സ്വകാര്യ ആശുപത്രികള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നല്‍കുന്ന വാക്‌സിനുകളുടെ വില പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കൂട്ടിയത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു ഡോസിന് 400 രൂപയ്ക്കും, സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കുമാണ് ഇനി കോവിഷീല്‍ഡ് വാക്സിന്‍ നല്‍കുക.

കേന്ദ്രസർക്കാരിൻ്റെ പുതിയ വാക്സിന്‍ പോളിസി അനുസരിച്ച് വാക്സിന്‍ ഡോസുകളുടെ 50 ശതമാനം കേന്ദ്രസര്‍ക്കാരിനും ബാക്കിയുള്ള 50 ശതമാനം സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കുമാണ് നല്‍കുക. മെയ് ഒന്നുമുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം പ്രഖ്യാപിച്ചതിൻ്റെ പിന്നാലെയാണ് വില വർധനവ് ഉണ്ടായിരിക്കുന്നത്.

നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഷീല്‍ഡ് വാക്സിന്‍ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസിന് 250 രൂപയാണ് ഈടാക്കുന്നത്. നിലവില്‍ 45 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. മെയ് ഒന്നു മുതൽ 18 വയസിനു മുകളിലുള്ളവർക്കുകൂടി വാക്സിൻ നൽകണമെങ്കിൽ ഇനി സംസ്ഥാന സർക്കാർ കൂടുതൽ വില കൊടുത്ത് വാക്സിൻ വാങ്ങേണ്ടിവരും.

Share This News

0Shares
0