മാവോയിസ്റ്റ് വേട്ടക്കിറങ്ങിയ തണ്ടർബോൾട്ടിനുനേരെ ഒറ്റയാൻ ആക്രമണം

വനത്തിൽ മാവോയിസ്റ്റ് വേട്ടക്കിറങ്ങിയ പൊലീസിനു നേരെ ആനയുടെ ആക്രമണം. നിലമ്പൂർ കരുളായി  നെടുങ്കയം മുണ്ടക്കടവ്  വനത്തിലാണ് സംഭവം.  കാട്ടാനയുടെ ആക്രമണത്തിൽ എഎസ്ഐയ്ക്ക് ഗുരുതര പരിക്കേറ്റു. തണ്ടർ ബോൾട്ട് എഎസ്ഐ ഡാനിഷ് കുര്യനാണ് പരിക്കേറ്റത്. തണ്ടർ ബോൾട്ടും ആന്റി നക്സൽ സ്ക്വാഡും ചേർന്ന് നടത്താറുള്ള പതിവ് പരിശോധനക്കിടെ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ഒറ്റയാൻ്റെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ എഎസ്ഐയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share This News

0Shares
0