ലോകത്താദ്യമായി ജീവനുള്ളവരിൽനിന്ന് ശ്വാസകോശം മാറ്റിവച്ച് ജപ്പാൻ

ലോകത്ത് ആദ്യമായി ഒരു രോഗിയിൽ ജീവിച്ചിരിക്കുന്ന വ്യക്തികളിൽ നിന്ന് ശ്വാസകോശ മാറ്റ ശസ്ത്രക്രിയ നടത്തി ജപ്പാനിലെ ഡോക്ടർമാർ. ജപ്പാനിലെ ക്യോട്ടോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് 11 മണിക്കൂർ നീണ്ട വിജയകരമായ ശസ്ത്രക്രിയ നന്നത്. കോവിഡിനേത്തുടർന്ന് ശ്വാസകോശം തകരാറിലായ സ്ത്രീക്ക് അവരുടെ ഭർത്താവും മകനുമാണ് തങ്ങളുടെ ശ്വാസകോശത്തിൻ്റെ ഒരു ഭാഗം ദാനം ചെയ്തത്. ഡോ ഹിതാഷി ദാത്തെയുടെ നേതൃത്വത്തിലുള്ള 30 അംഗം മെഡിക്കൽ ടീമാണ് ശസ്ത്രക്രിയ നടത്തിയത്. ശ്വാസകോശദാതാക്കളും ശ്വാസകോശം മാറ്റിവച്ച സ്ത്രീയും സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടർമാർ അറിയിച്ചു. നേരത്തെ കോവിഡ് പിടിപെട്ട ശേഷം നെഗറ്റീവ് റിസൾട്ട് വന്നിരുന്നുവെങ്കിലും ശ്വാസകോശത്തിൻ്റെ അവസ്ഥ പിന്നീട് തകരാറിലായായിരുന്നു ഇതേത്തുടർന്ന് ഒരു വർഷമായി ഇവർ കിടപ്പിലായിരുന്നു. യന്ത്രസഹായത്തോടെ ജീവൻ നിലനിർത്തുന്ന അവസ്ഥയിലും എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ശ്വാസകോശമാറ്റ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്‌. ലോകത്ത് മുമ്പും ശ്വാസകോശ മാറ്റ ശസ്ത്രക്രിയ നടന്നിട്ടുണ്ടെങ്കിലും അതെല്ലാം മസ്തിഷ്ക മരണം അടക്കമുള്ള അവസ്ഥയിൽ എത്തിയവരിൽ നിന്നാണ് ശ്വാസകോശം മാറ്റി വച്ചിട്ടുള്ളതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Share This News

0Shares
0