ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ച് അമേരിക്കൻ കപ്പൽപട

ആയിരത്തി തൊള്ളായിരത്തി എഴുപത്തൊന്നിലെ ഇന്ത്യ-പാക് യുദ്ധകാലത്ത് പാക്കിസ്താനെ സഹായിക്കാനെത്തിയ അമേരിക്കൻ നാവികസേനയുടെ ഏഴാംകപ്പൽപട വീണ്ടും ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ചു. തങ്ങളുടെ യുദ്ധകപ്പലായ സെൻ്റ് ജോൺ പോൾ ജോൺസ്, ഇന്ത്യയുടെ ലക്ഷദീപ് തീരത്തോടു ചേർന്ന എക്സ്ക്ലൂസീവ് എക്കണോമിക്സ് സോണിനുളളിൽ പ്രവേശിച്ചതായി അമേരിക്കൻ നാവികസേനാധികൃതർ തന്നെയാണ് വ്യക്തമാക്കിയത്. ഇന്ത്യയും അമേരിക്കയും ജപ്പാനും ആസ്ട്രേലിയയും ചേർന്നുള്ള തന്ത്രപരമായ ക്വാഡ് സഖ്യം ശക്തമാക്കി വരുന്നതിനിടെ ഉണ്ടായ അമേരിക്കയുടെ ഈ കടന്നുകയറ്റം ഇന്ത്യയെ ഞെട്ടിപ്പിച്ചു. അനുവാദമില്ലാതെ സമുദ്രാതിർത്തി ലംഘിച്ചതിൽ അമേരിക്കയെ ഇന്ത്യയുടെ എതിർപ്പറിയിച്ചതായാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ ഇതേക്കുറിച്ച് വ്യക്തമാക്കിയത്. എന്നാൽ തങ്ങളുടെ സ്വാതന്ത്ര്യം ലോകത്ത് എവിടെയും വിനിയോഗിക്കുമെന്ന നിഷേധാത്മക നിലപാടാണ് അമേരിക്ക സ്വീകരിച്ചതെന്നാണ് അറിയുന്നത്. ഈ മാസം ഏപ്രിൽ എഴിനായിരുന്നു മുന്നറിയിപ്പു നൽകിയിട്ടും അമേരിക്കൻ യുദ്ധകപ്പൽ ലക്ഷദ്വീപ് തീരത്തു നിന്നും 130 നോട്ടിക്കൽ മൈൽ അകലെവരെ എത്തിയത്. 200 നോട്ടിക്കൽ മൈൽവരെ ഇന്ത്യയുടേതാണ്. മേരിക്കയുടെ ധിക്കാരപരമായ ഈ നടപടിയോട് കേന്ദ്ര സർക്കാർ ഇതുവരെ ഒദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

Share This News

0Shares
0