ജിഷ കൊലക്കേസ്: വെളിപ്പെടുത്തലുമായി സാമൂഹ്യപ്രവർത്തക

ജിഷ കൊലക്കേസ് വീണ്ടുംചർച്ചയാവുന്നു. ശിക്ഷിക്കപ്പെട്ട ഇതരസംസ്ഥാന തൊഴിലാളി അമീറുൽ ഇസ്ലാമിനുമേൽ കുറ്റം അടിച്ചേൽപ്പിച്ചതാണെന്ന് ജയിൽ സന്ദർശിച്ച എഴുത്തുകാരി അമ്പിളി ഓമനക്കുട്ടൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. പ്രസകത ഭാഗങ്ങൾ ഇങ്ങനെ:

‘വീയ്യൂർ സെൻട്രൽ ജയിലിന്റെ കനത്ത ഇരുമ്പു മറയ്ക്കപ്പുറം അവൻ ഇന്നലെ (07-O4-21) എന്റെ മുമ്പിൽ വന്നു നിന്നു. അരമണിക്കൂറിലേറെ ഞങ്ങൾ സംസാരിച്ചു. നന്നായി മലയാളം സംസാരിക്കുന്നയാളായിരുന്നിട്ടുകൂടി, അമീറിന് മലയാളമറിയില്ലെന്നും ദ്വിഭാഷിയുടെ സഹായം തേടിയെന്നും പോലീസ് കള്ളം പറഞ്ഞു. ജിഷ മരിച്ച ദിവസം മൂന്നുമണിക്ക് പ്രതി തന്റെ മാതാവിന്റെ ഓപ്പറേഷനായതിനാൽ ആറുമണിയുടെ ട്രെയിന് ആസാമിൽ പോകുന്നതിനായി പെരുമ്പാവൂരിനിന്ന് റെയിൽവേ സ്റ്റേഷനിലേയ്ക്ക് പോയിരുന്നു. ജിഷകൊല്ലപ്പെടുന്നത് വൈകിട്ട് അഞ്ചരക്ക് ശേഷമാണ്. അവിടെചെന്ന് കുറച്ചു ദിവസങ്ങൾക്കുശേഷം പ്രതിയെ പോലീസ് മേധാവി സെൻകുമാർ വിളിച്ചുസംസാരിച്ചു. പ്രതി തിരിച്ചുവന്നപ്പോൾ ആലുവ സ്റ്റേഷനിൽ ഹാജറായി. തന്റെ പ്രൂഫ്, ട്രെയിൻ ടിക്കറ്റ് എന്നിവ അവിടെ നൽകി. എന്നാൽ പിന്നീട് ഇതേക്കുറിച്ചൊന്നും രേഖയിൽ വന്നില്ല. ഇതിനെ അവർ നിഷേധിച്ചപ്പോൾ അന്നത്തെ സിസിടിവി നോക്കാൻ ആവശ്യപ്പെട്ടപ്പോൾ അന്നുമാത്രം അത് കേടായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. ജോലി കുറവായ പ്രതി രോഗിയായ അമ്മ, ഭാര്യ, കുഞ്ഞ് എന്നിവരെ സംരക്ഷിക്കാൻ ജോലിയ്ക്കായി തമിഴ്നാട്ടിൽ പോകുന്നു. അവിടെ ജോലി ചെയ്തുവരവേ വീണ്ടും പോലീസ് വിളിച്ചു. അവന്റ ഒപ്പം റൂമിൽ ഉണ്ടായിരുന്ന ഒരാളെ കഞ്ചാവ് കേസിൽ പിടിച്ചിട്ടുണ്ടെന്നും അവനും അതിൽ പങ്കുണ്ടെന്നും പറഞ്ഞു. അവനത് നിഷേധിച്ചു. കഞ്ചാവ്കേസിന്റെ പേരിൽ സോജനും മറ്റു പോലീസുകാരും ചേർന്ന് അവനെ അറസ്റ്റ്ചെയ്ത് ഇവിടെ എത്തുമ്പോഴാണ് കൊലക്കേസിനാണ് പിടിച്ചതെന്നറിയുന്നത്.

പോലീസ് എത്തിച്ച ചെരുപ്പുകൾ ഒമ്പതിഞ്ചാണ്, അവന്റെ പാദ അളവ് ഏഴിഞ്ചും. ജിഷയുടെ ശരീരത്തിൽ ഉണ്ടായിരുന്ന ദന്തക്ഷതം പല്ലിനു വിടവുള്ള ആളുടേതാണ്, അവന്റെ പല്ലുകൾ ഏറ്റവും അടുത്തിരിക്കുന്നതും. ഞങ്ങൾ സംസാരിക്കുന്നതിനിടയ്ക്ക് ഷർട്ട്‌ പൊക്കി കരുവാളിച്ച അടയാളങ്ങൾ കാണിച്ചു. സന്ധ്യ ഐപിഎസ് കുറ്റംസമ്മതിയ്ക്കാൻ ചെയ്തതാണതെന്നു പറഞ്ഞു അവൻ കരഞ്ഞു. ലാത്തിയുടെ പാടുകൾ, ബൂട്ടടയാളങ്ങൾ. കറൻ്റും പിടിപ്പിച്ചിരുന്നു.’

Share This News

0Shares
0