ശതകോടീശ്വരരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാമത്

ലോകത്ത് ശത കോടീശ്വരൻമാരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിയതായി ഫോബ്സ് മാഗസിൻ്റെ റിപ്പോർട്ട്. പുതിയ റിപ്പോർട്ടിലെ ലിസ്റ്റ് 140 ശതകോടീശ്വരൻമാർ ഇന്ത്യയിലുണ്ടെന്ന് പറയുന്നു. റിലയൻസ് സ്ഥാപനങ്ങളുടെ ഉടമ മുകേഷ് അംബാനിയും അദാനി സ്ഥാപനങ്ങളുടെ ഉടമ ഗൗതം അദാനിയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഇടംപിടിച്ചത്. ശത കോടീശ്വരൻമാരുടെ എണ്ണത്തിൽ ഇന്ത്യക്കുമുകളിലുള്ള രാജ്യങ്ങൾ യഥാക്രമം അമേരിക്കയും ചൈനയുമാണ്. ഇന്ത്യയുടെ മുകേഷ് അംബാനി ചൈനയുടെ ജാക്മായെ കടത്തി വെട്ടി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായതായും റിപ്പോർട്ടിൽ പറയുന്നു. ലോകത്തെ ഏറ്റവും സമ്പന്നൻ ആമസോണിൻ്റെ ഉടമ അമേരിക്കക്കാരൻ ജെഫ് ബെസോസ് ആണ്. തുടർച്ചയായി നാലാമത്തെ വർഷമാണ് ജെഫ് ബെസോസ് ഒന്നാമതെത്തുന്നത്. രണ്ടാംസ്ഥാനത്ത് നിൽക്കുന്നത് അമേരിക്കക്കാരൻ തന്നെയായ എലോൺ മാസ്ക്കാണ്. സ്പേസ് എക്സിൻ്റെ ഉടമയാണ് ഇദ്ദേഹം.
ഇന്ത്യയിൽ കോവിഡ് സൃഷ്ടിച്ച സാമ്പത്തിക മരവിപ്പിനിടയിലും ശതകോടീശ്വൻമാരുടെ എണ്ണം വർധിച്ചത് സാമ്പത്തിക വിദഗ്ധർ സജീവമായ ചർച്ചയ്ക്ക് വിധേയമാക്കുന്നുണ്ട്.

Share This News

0Shares
0