സുകുമാരൻ നായർ ചതിച്ചെന്ന് സിപിഐ എം

നായർ സർവീസ്‌ സൊസൈറ്റി ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ തുറന്ന വിമർശനവുമായി സിപിഐ എം നേതാക്കൾ. തെരഞ്ഞെടുപ്പു ദിവസം സുകുമാരൻ നായർ നടത്തിയ പ്രസ്താവനയാണ് കടുത്ത വിമർശനത്തിന് കാരണമായിരിക്കുന്നത്. കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു എന്നാണ് തനിക്ക് തോന്നുത് എന്ന് സുകുമാരൻ നായർ പ്രസ്താവിച്ചിരുന്നു. വിശ്വാസികളുടെ പ്രതിഷേധം കുറച്ചുകാലമായി ഉണ്ടെന്നും അതിപ്പോഴുമുണ്ടെന്നും സുകുമാരൻ പ്രസ്താവനയിൽ പറഞ്ഞിരുന്നു. എൻഎസ്എസ് മുമ്പ് പറഞ്ഞിരുന്ന സമദൂരത്തിൽ നിന്നും വ്യത്യസ്തമായി വളരെ കൃത്യമായ എൽഡിഎഫ് വിരുദ്ധ നിലപാടാണ് സുകുമാരൻ നായർ ഈ പ്രസ്താവനയിൽ സ്വീകരിച്ചത്. സുകുമാരൻ നായർ ചതിച്ചെന്നും പ്രസ്താവന ഞെട്ടിച്ചു എന്നും ആണ് മന്ത്രി എകെ ബാലൻ ബുധനാഴ്ച പ്രതികരിച്ചത്. ജനങ്ങളുടെ യുക്തിയെ പരിഹസിക്കുന്ന നിലപാടാണ് സുകുമാരൻ നായർ സ്വീകരിച്ചതെന്ന് മന്ത്രി മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. സുകുമാരൻ നായരുടേത് ഒരു സമുദായ നേതാവിൻ്റെ നിലപാട് അല്ലെന്ന് സി പി ഐ എം ആക്ടിങ് സെക്രട്ടി എ വിജയരാഘവൻ പറഞ്ഞു. അതേ സമയം സുകുമാരൻ നായരെ പിന്തുണച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവന നടത്തി. എൻഎസ്എസിനെ ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കാനാണ് സി പി ഐ എം ശ്രമിക്കുന്നതെന്നാണ് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞത്.

Share This News

0Shares
0