അന്നം മുടക്കിയതായ വിവാദത്തിനു പിന്നാലെ കുടിവെള്ളവും കറൻറും മുടക്കാൻ ശ്രമിക്കുന്നതായ ആരോപണവും ഉയരുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ കുടിവെള്ളവും കറൻ്റും മുടക്കാൻ ശ്രമിക്കുന്നതായി ആരോപിച്ചത്. പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു: സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ചില ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി വാട്ടര്‍ കണക്ഷന്‍ വിച്ഛേദിക്കുകയും, വൈദ്യുതി വിച്ഛേദിക്കുകയും ചെയ്‌ത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. സർക്കാരിനെ മോശപ്പെടുത്താന്‍ ഉദ്ദേശിച്ച് ചില ഉദ്യോഗസ്ഥര്‍ നടത്തുന്ന ഇത്തരം നീക്കത്തിനെതിരെ ജാഗ്രത പാലിക്കണം.
വെള്ളത്തിന്റെയും വൈദ്യുതിയുടെയും ബില്‍തുക അടയ്‌ക്കുന്നതിന് സാവകാശം നല്‍കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടിയിരുന്നത്. അതിനുപകരം തെരഞ്ഞെടുപ്പ് സമയത്ത് കണക്ഷന്‍ വിച്ഛേദിക്കുന്നത് ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിക്കുന്നതിനാണ്. കൊവിഡ് കാലത്ത് ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിയത്. ആരും പട്ടിണികിടക്കരുതെന്ന ഉദ്ദേശത്തോടുകൂടിയാണ് മുടങ്ങാതെ ഭക്ഷ്യകിറ്റും, ക്ഷേമപെന്‍ഷനുകളും എല്ലാ വിഭാഗം ജനങ്ങള്‍ക്കും നല്‍കിയത്. ജനങ്ങളെ ചേര്‍ത്തുപിടിച്ചുകൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.സര്‍ക്കാരില്‍ ജനങ്ങള്‍ വലിയ വിശ്വാസമാണ് അര്‍പ്പിച്ചിട്ടുള്ളത്. അതിനെ തകര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അത്തരം നീക്കത്തിന് ആക്കം കൂട്ടാന്‍ എല്‍ഡിഎഫ് വിരുദ്ധരായ ഉദ്യോഗസ്ഥരാണ് ഇത്തരം നീക്കത്തിന് പിന്നില്‍. കുടുംബാംഗങ്ങളുമായി യാത്ര ചെയ്യുന്നവരെപോലും തടഞ്ഞു നിര്‍ത്തി ചില പോലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുന്ന വാര്‍ത്തകളും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍നിന്നും വരുന്നുണ്ട്. ഇതെല്ലാം സര്‍ക്കാരിനെ കരിതേച്ച് കാണിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വം നടത്തുന്നതാണ്. ഇത്തരം നീക്കത്തില്‍ നിന്നും ഈ ഉദ്യോഗസ്ഥര്‍ പിന്തിരിയണം.