അജയ്യരായി ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ ഏകദിന കിരീടവും സ്വന്തം

ടെസ്റ്റിനും 20-20 ക്കും പിന്നാലെ ഏകദിന പരമ്പരയിലും ഇംഗ്ലണ്ടിനെതിരെ വെന്നിക്കൊടി പാറിച്ച് ഇന്ത്യ. ഞായറാഴ്ച നടന്ന ത്രസിപ്പിക്കുന്ന പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ഏഴു റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും(2-1) കപ്പുയർത്തിയത്. ടെസ്റ്റ് പരമ്പരയിൽ 3-1 നും 20-20 യിൽ 3-2നും ആയിരുന്നു ഇന്ത്യയുടെ പരമ്പര വിജയം.

അവസാന ഏകദിനത്തിൽ ഋഷഭ് പന്തിൻ്റെയും 78 (68), ശിഖർ ധവാൻ്റെയും 67 (56), 64 (44) ബാറ്റിങ് കരുത്തിൽ 48.2 ഓവറിൽ 329 റൺസ് അടിച്ചുകൂട്ടിയ ഇന്ത്യക്ക് രണ്ട് പന്ത് അവശേഷിക്കവരെ കടുത്ത വെല്ലുവിളിയാണ് ഇംഗ്ലണ്ട് ഉയർത്തിയത്. ലിയാം ലിവിങ്സ്റ്റണിൻ്റെയും 36 (31), ഡേവിഡ് മലൻ്റെയും 50(50), പുറത്താകെ നിന്ന സാം കരൻ്റെയും 95 (83), ബാറ്റിങ് മികവിലാണ് ഇംഗ്ലണ്ട് ത്രസിപ്പിക്കുന്ന പോരാട്ടം കാഴ്ചവെച്ചത്. നടരാജൻ എറിഞ്ഞ അവസാന ഓവറിൽ രണ്ടു പന്തിൽ ജയിക്കാൻ 12 റൺസ് മതിയെന്ന അവസ്ഥയിലായിരുന്നെങ്കിലും ഇന്ത്യയുടെ പോരാട്ട മികവിനു മുന്നിൽ 9 ന് 322 എന്ന സ്കോറിൽ ഇംഗ്ലണ്ടിന് ഒതുങ്ങേണ്ടിവന്നു. ഷാർദൂൽ താക്കൂർ 10 ഓവറിൽ 67 റൺസ് വിട്ടുകൊടുത്ത് 4 വിക്കറ്റും ഭുവനേശ്വർ കുമാർ 10 ഓവറിൽ 42 റൺസ് വഴങ്ങി 3 വീക്കറ്റും വീഴ്ത്തി. നടരാജൻ 73 റൺസ് വഴങ്ങി ഒരു വിക്കറ്റുമെടുത്തു.

Share This News

0Shares
0