സൗജന്യങ്ങളും കിറ്റും നൽകുന്ന മുഖ്യധാരാ രാഷ്ട്രീയവും കിറ്റെക്സ് കമ്പനി നേതൃത്വം നൽകുന്ന 20-20യുടെ രാഷ്ട്രീയവും തമ്മിൽ വലിയ വ്യത്യാസമില്ലെന്ന് യുക്തിവാദിനേതാവ് സി രവിചന്ദ്രൻ. യുക്തിവാദസംഘടനയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗജന്യങ്ങൾ നൽകിക്കൊണ്ടുള്ള രാഷ്ട്രീയം ജനങ്ങളെ വിലയ്ക്കു വാങ്ങലാണ്. 20-20 ചെയ്യുമ്പോൾ മാത്രം അതിനെ വിമർശിക്കുന്നതിൽ കാര്യമില്ല. സൗജന്യം നൽകുന്നതിനുപകരം വരുമാനദായകരാക്കലാണ് സർഗാത്മകമായ രാഷ്ട്രീയം. 20-20 വരുന്നത് മുഖ്യധാരാ രാഷ്ട്രീയത്തെ നവീകരിക്കാൻ ഇടയാക്കാമെന്നും അദ്ദേഹം പറഞ്ഞു.
20-20 യുടെ ശക്തികേന്ദ്രമായി മാറിയിട്ടുള്ള കുന്നത്തുനാട് നിയോജക മണ്ഡലത്തിലടക്കം എറണാകുളം ജില്ലയിലെ നിരവധി മണ്ഡലങ്ങളിൽ 20-20 പരമ്പരാഗത ഇടതു-വലതു രാഷ്ട്രീയ കക്ഷികൾക്ക് ഭീഷണിയാണ്.