ബ്രാഹ്മണ്യർ വിവാദമാക്കിയ മീശക്ക് അവാർഡ്

ബ്രഹ്മണ്യ വിശ്വാസികൾ വിവാദമാക്കിയ എസ് ഹരീഷിൻ്റെ ‘മീശ’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം.
2019 ലെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോഴാണ് ഹരീഷിന്റെ ‘മീശ’ നോവൽ വിഭാഗത്തിൽ പുരസ്കാരത്തിന് അർഹമായത്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവരവെയാണ് നോവൽ വിവാദമാക്കിയത്. തുടർന്ന് ആഴ്ചപ്പതിപ്പിൻ്റെ പ്രസാധകർ നോവൽ നിർത്തിവെച്ചിരുന്നു. പിന്നീട് ഡി സി ബുക്സാണ് നോവൽ പുസ്തക രൂപത്തിലാക്കിയത്.

ഹാസ സാഹിത്യത്തിനുള്ള പുരസ്‌കാരത്തിന് ഈശ്വരൻ മാത്രം സാക്ഷി എന്ന പുസ്തകത്തിലൂടെ സത്യൻ അന്തിക്കാട് അർഹനായി.

സാഹിത്യ അക്കാദമിയുടെ 2019 ലെ വിശിഷ്ടാംഗത്വത്തിന്
പി വൽസലയും വി പി ഉണ്ണിത്തിരിയും അർഹരായി. 50,000 രൂപയും സ്വർണ്ണപതക്കവും ഫലകവുമാണ് സമ്മാനം. എൻ കെ ജോസ്, പാലക്കീഴ് നാരായണൻ, പി അപ്പുക്കുട്ടൻ, റോസ് മേരി, യൂ കലാനാഥൻ, സി പി അബൂബക്കർ എന്നിവർ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടി.

മറ്റ് വിഭാഗങ്ങളിലെ അക്കാദമി അവാർഡുകൾ:

കവിത-പി രാമൻ (രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്, എം ആർ രേണുകുമാർ (കൊതിയൻ)

ചെറുകഥ -വിനോയ്​ തോമസ്​ (രാമച്ചി),

നാടകം -സജിത മഠത്തിൽ (അരങ്ങിലെ മത്സ്യഗന്ധികൾ),

ജിഷ അഭിനയ (ഏലി ഏലി മാ സബക്താനി),

സാഹിത്യ വിമർശനം -ഡോ. കെ.എം. അനിൽ (പാന്ഥരും വഴിയമ്പലങ്ങളും),

വൈജ്ഞാനിക സാഹിത്യം -ജി. മധുസൂദനൻ (നഷ്​ടമാകുന്ന നമ്മുടെ സ്വപ്​നഭൂമി), ഡോ. ആർ.വി.ജി. മേനോൻ
(ശാസ്​ത്ര സാ​ങ്കേതിക വിദ്യകളുടെ ചരിത്രം),

ജീവചരിത്രം/ആത്മകഥ എം.ജി.എസ്​. നാരായണൻ (ജാലകങ്ങൾ: ഒരു ചരിത്രാന്വേഷിയുടെ വഴികൾ, കാഴ്​ചകൾ)

യാത്രാവിവരണം -അരുൺ എഴുത്തച്ഛൻ (വിശുദ്ധ പാപങ്ങളുടെ ഇന്ത്യ)

വിവർത്തനം -കെ. അരവിന്ദാക്ഷൻ (ഗോതമബുദ്ധ​െൻറ പരിനിർവാണം),

ഹാസസാഹിത്യം- സത്യൻ അന്തിക്കാട്​ (ഈശ്വരൻ മാത്രം സാക്ഷി).

Share This News

0Shares
0