കേരളത്തിൽ രണ്ടാംഘട്ട കോവിഡ് വാക്സിൻ വിതരണം തുടങ്ങി. ആരോഗ്യപ്രവർത്തകരാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ സ്വീകരിച്ചത്. കോവിഡ് പോരാളികളായ പോലീസ്, വിവിധ ഉദ്യോഗസ്ഥ മേധാവികൾ എന്നിവരാണ് രണ്ടാം ഘട്ടത്തിൽ വാക്സിൻ സ്വീകരിക്കുന്നത്. രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ച് സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബഹ്റ, തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ: നവ്ജ്യോത് ഖോസ, എഡിജിപി മനോജ് എബ്രഹാം എന്നിവർ രാവിലെ തലസ്ഥാനത്തെ ജനറൽ ആശുപത്രിയിൽ വാക്സിൻ സ്വീകരിച്ചു.