നടി പാർവതി തിരുവോത്തിന് പരോക്ഷ മറുപടിയുമായി നടി രചന നാരായൺകുട്ടി. താരസംഘടനയായ അമ്മയുടെ ഓഫീസിൻ്റെ ഉദ്ഘാടന ചടങ്ങിൽ എക്സിക്യൂട്ടീവംഗങ്ങളായ നടിമാർക്ക് വേദിയിൽ ഇരിപ്പിടം നൽകാത്തതിനെ പാർവതി പരിഹസിച്ചിരുന്നു.
ഇതിനെതിരെയാണ് നടി രചന നാരായൺകുട്ടി പരോക്ഷ മറുപടിയുമായി രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രചന മറുപടി നൽകിയിരിക്കുന്നത്. രചനയും ഹണി റോസും ഇരിക്കുകയും മോഹൻലാൽ അടക്കമുള്ള നടൻമാർ ഇവർക്ക് പിന്നിലായി നിൽക്കുകയും ചെയ്യുന്ന ചിത്രം കൂടി പോസ്റ്റു ചെയ്തിട്ടുണ്ട്.
രചനയുടെ എഫ് ബി പോസ്റ്റിൻ്റെ പൂർണ രൂപം ഇങ്ങനെ’:
ചിലർ അങ്ങനെ ആണ്. ദോഷൈകദൃക്കുകൾ! എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവർ.വിമർശന ബുദ്ധി നല്ലതാണ് വേണം താനും. എന്നാൽ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല
ഇരിക്കാൻ സീറ്റ് കിട്ടിയില്ല എന്നൊരു വ്യാഖ്യാനവുമായി വരുമ്പോൾ അല്ലെങ്കിൽ “ഇരിക്കാൻ വന്നപ്പോഴേക്കും സീറ്റ് കഴിഞ്ഞു പോയി , കഷ്ടം” എന്നൊക്കെ പറയുമ്പോൾ നിങ്ങൾ അധിക്ഷേപിക്കുന്നത്, നിങ്ങൾ mysogynists എന്നു ചൂണ്ടികാണിച്ചു വിളിക്കുന്നവരെ അല്ല മറിച്ചു ഒരു fb പോസ്റ്റിലൂടെ നിങ്ങൾ ഇരുത്താൻ ശ്രമിച്ചവരെ ആണ്. Senseless എന്നേ ഈ പ്രകടനത്തെ വിളിക്കാൻ സാധിക്കു . വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാവാം… ഒരിക്കലും വീഴാതെ ഇരിക്കാൻ ആണ് ഞങ്ങളുടെ ശ്രമം … സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്.
സ്നേഹം
രചന നാരായണൻകുട്ടി