കത്വ, ഉന്നാവ് ഫണ്ടിൽ മുസ്‌ലിംലീഗ് നേതാക്കൾ തിരിമറി നടത്തിയെന്ന് യൂത്ത് ലീഗ് നേതാവ്

കത്വ, ഉന്നാവ് ഫണ്ടിൽ മുസ്‌ലിംലീഗ് നേതാക്കൾ തിരിമറി നടത്തിയെന്ന പരാതി ശരിവച്ച് മുസ്‌ലിംലീഗ് നേതാവ് പാണക്കാട് ഹൈദരലി തങ്ങളുടെ മകനും യൂത്ത്‌ലീഗ് ദേശീയ ഉപാധ്യക്ഷനുമായ മൊയിൻ അലി തങ്ങൾ. കത്വ, ഉന്നാവോ പീഡനത്തിനിരയാവരുടെ കുടുംബങ്ങൾക്കായി മുസ്‌ലിംലീഗ്, പള്ളികളിൽനിന്നും പ്രവാസികളിൽനിന്നും പിരിച്ചെടുത്ത ലക്ഷങ്ങൾ നേതാക്കൾ വകമാറ്റി ചിലവഴിച്ചു എന്ന് യൂത്ത് ലീഗ് ദേശീയ നിർവാഹക സമിതിയംഗം യൂസുഫ് പടനിലമായിരുന്നു വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. ഈ ആരോപണമാണ് മൊയിൻ അലി തങ്ങൾ ശരിവച്ചത്. യൂത്ത്ലീഗ് നേതാക്കളായ സി കെ സുബൈറിനും പി കെ ഫിറോസിനും തിരിമറിയിൽ പങ്കുണ്ടെന്നും നേതാക്കളെ സമീപിച്ചെങ്കിലും കണക്കുകൾ അവർ വെളിപ്പെടുത്തിയില്ലെന്നും മൊയിൻ അലി തങ്ങൾ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ പറഞ്ഞു. ഹൈദരബാദ് സർവകലാശാലയിൽ ആത്മഹത്യ ചെയ്ത ദളിത് വിദ്യാർത്ഥി രോഹിത് വെമുലയുടെ കുടുംബത്തിന് നൽകിയ ചെക്ക് മടങ്ങിയിരുന്നെന്നും യൂസഫ് പടനിലം വെളിപ്പെടുത്തിയിരുന്നു.

Share This News

0Shares
0