മുൻ മുഖ്യമന്ത്രി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ ഉൾപ്പെട സോളാർ കേസുമായി ബന്ധപ്പെട്ട ലൈംഗിക പീഡന പരാതിയിൽ സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയതോടെ പഴയ ഫോൺ സംഭാഷണവും സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ കോൺഗ്രസ് നേതാവ് തമ്പാനൂർ രവി പീഡന കേസിലെ പരാതിക്കാരിയുമായി നടത്തിയ ഫോൺ സംഭാഷണമാണ് വീണ്ടും വൈറലാകുന്നത്.