ആസ്ട്രേലിയൻ പര്യടനത്തിന് ശേഷം തിരിച്ചെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ യുവ ഫാസ്റ്റ് ബൗളർ ടി നടരാജന് ജന്മനാട്ടിൽ ഗംഭീര വരവേൽപ്പ്. തമിഴ്നാട്ടിലെ സേലം ജില്ലയിലെ ചിന്നപ്പംപട്ടി ഗ്രാമത്തിൽ നാട്ടുകാർ വൻ സ്വീകരമാണ് നടരാജന് ഒരുക്കിയത്. സ്വീകരണത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വയറലായി. മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗടക്കം വീഡിയോ പങ്ക് വച്ചു.
ആസ്ട്രേലിയൻ പര്യടനത്തിൽ ഏകദിനത്തിലും ട്വൻ്റി ട്വൻ്റിയിലും ടെസ്റ്റിലും മികച്ച പ്രകടനമായിരുന്നു നടരാജൻ കാഴ്ചവച്ചത്. ടെസ്റ്റിൽ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിൽ നടരാജനടങ്ങുന്ന ബൗളിങ് നിരയുടെ പ്രകടനം ഏറെ ശ്രദ്ധേയമാകുകയും ചെയ്തതോടെ നടരാജന് ഹീറോ പരിവേഷമാണ് ലഭിച്ചിരിക്കുന്നത്. വിവാഹിതനായ നാരാജൻ കഴിഞ്ഞ നവംബറിലായിരുന്നു ഒരു പെൺകുഞ്ഞിൻ്റെ അച്ഛനായത്.